സൗജന്യ ഓൺലൈൻ പി.എസ്.സി പരിശീലനം

psc exam
 ആലപ്പുഴ: ചേർത്തല താലൂക്കിലെ സ്ഥിരം താമസക്കാരായ ഉദ്യോഗാർഥികൾക്കായി ചേർത്തല ടൗൺ എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചിന്‍റെ ആഭിമുഖ്യത്തിൽ 30 ദിവസത്തെ സൗജന്യ ഓൺലൈൻ പി.എസ്.സി പരീക്ഷാ പരിശീലന പരിപാടി നടത്തുന്നു. ചേർത്തല എംപ്ലോയ്മെന്‍റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് എത്തിയോ ഫോൺ മുഖേനയോ ജനുവരി 17നുള്ളില്‍ രജിസ്റ്റർ ചെയ്യാം. ഫോൺ: 0478-2813038

Share this story