പരപ്പനങ്ങാടിയില്‍ കുറുക്കന്‍റെ ശല്യം രൂക്ഷം; കടിയേറ്റ്​ ഗ്യഹനാഥന് പരിക്ക്

fox
പരപ്പനങ്ങാടി:പരപ്പനങ്ങാടിയില്‍ കുറുക്കന്‍റെ ശല്യം രൂക്ഷമാകുന്നു  . സംഭവത്തിൽ ഒരാൾക്ക് പരിക്ക് .പുത്തന്‍ പീടിക സ്വദേശി എം. ഉണ്ണികൃഷ്​ണനാണ് ​കുറുക്കന്‍റെ കടിയേറ്റത് . ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടി.

ഗ്രാമങ്ങളിലും ടൗണുകളിലും തെരുവ്​ നായ ശല്യം കുടുതലാണ് ​. നിരവധിയാളുകളെയും വളര്‍ത്തുമൃഗങ്ങളെയും ഇവ ആക്രമിക്കുകയും പരിക്കേല്‍പ്പിക്കുകയും ചെയ്​തെങ്കിലും അധികൃതര്‍ ഇനിയും നടപടിയെടുത്തിട്ടില്ല. ഇതിനിടയിലാണ്​ കുറുക്കന്‍മാരുടെ ശല്യവും വ്യാപകമായിരിക്കുന്നത് .

Share this story