അറ്റകുറ്റപ്പണിക്ക് സൂക്ഷിച്ചിരുന്ന ഇരുമ്പ് സാമഗ്രികൾ മോഷ്ടിച്ച നാലുപേരെ അറസ്റ്റ് ചെയ്തു

ചങ്ങനാശ്ശേരി: അറ്റകുറ്റപ്പണിക്ക് സൂക്ഷിച്ചിരുന്ന ഇരുമ്പ് സാമഗ്രികൾ മോഷ്ടിച്ച നാലുപേരെ അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി പാറക്കൽ കലുങ്ക് മുണ്ടുചിറ വീട്ടിൽ മഹേഷ് അപ്പുക്കുട്ടൻ (42), പാറക്കൽ കലുങ്ക് എ.സി കോളനിയിൽ ജെ. സുനീഷ് (28), പാറക്കൽ കലുങ്ക് അഖിൽ ഭവനം വീട്ടിൽ അതുൽ (23), ഇയാളുടെ സഹോദരൻ അഖിൽ (21) എന്നിവരെയാണ് ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

ജൂലൈ 31നാണ് ഇവർ ചങ്ങനാശ്ശേരി-ആലപ്പുഴ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികൾക്ക് ഇറക്കിയിട്ടിരുന്ന കമ്പിയും ഇരുമ്പ് പൈപ്പ് ചാനലുകളും അടങ്ങിയ സാമഗ്രികൾ മോഷ്ടിച്ചത്. സൈറ്റ് എൻജിനീയറുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുക്കുകയും വിവിധ സ്ഥലങ്ങളിൽനിന്ന് അന്വേഷണസംഘം പ്രതികളെ പിടികൂടുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.