Times Kerala

 മുൻ സി.പി.എം നേതാവ് ബി.ജെ.പിയിൽ ചേർന്നു

 
മുൻ സി.പി.എം നേതാവ് ബി.ജെ.പിയിൽ ചേർന്നു
 പത്തനംതിട്ട: പത്തനംതിട്ടയിൽ മുൻ സി.പി.എം നേതാവ് ബി.ജെ.പിയിൽ ചേർന്നു. സി.പി.എം മുൻ ഏനാത്ത് ലോക്കൽ സെക്രട്ടറിയായിരുന്ന അരുൺ കിഴക്കുംപുറമാണ് ബി.ജെ.പിയിൽ ചേർന്നത്. ഇന്ന് അടൂരിൽ നടന്ന പരിപാടിയിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നേരിട്ടെത്തിയാണ് ഇദ്ദേ​ഹത്തെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. ജില്ലാ അധ്യക്ഷനും ​ബി.ജെ.പിയിലെ മറ്റ് നേതാക്കളും പരിപാടിയിൽ പങ്കെടുത്തിരുന്നു.  എസ്.എഫ്.ഐയിലൂടെ പ്രവർത്തനം തുടങ്ങി പാർട്ടിയിലെ നിരവധി ചുമതല വഹിച്ചിട്ടുള്ള വ്യക്തിയാണ് അരുൺ.

Related Topics

Share this story