പാലക്കാട്: അട്ടപ്പാടിയിൽ വനപാലകസംഘം വനത്തിൽ കുടുങ്ങി. കടുവാ സെൻസസിന് പോയവരാണ് വനത്തിൽ കുടുങ്ങിയത്. അഞ്ചംഗസംഘമാണ് വനത്തിൽ അകപ്പെട്ടത്.ഇവരിൽ രണ്ടുപേർ വനിതകളാണ്. പുതൂർ മേഖലയിലാണ് കുടുങ്ങിയത്.
ചൊവ്വാഴ്ച പുലർച്ചേയാണ് സംഘം കടുവ സെൻസസിനായി വനമേഖലയിൽ പ്രവേശിച്ചത്. വൈകിട്ടോടെ ഇവർ വഴിതെറ്റി കാട്ടിൽ കുടുങ്ങുകയായിരുന്നു. കൈവശമുണ്ടായിരുന്ന ഭക്ഷണവും വെള്ളവും തീർന്നു. മൊബൈൽ ഫോൺ റേഞ്ചുണ്ടായിരുന്നതിനാൽ വിവരം പുതൂർ ഫോറസ്റ്റ് സ്റ്റേഷനിൽ അറിയിച്ചു. ഇവരുള്ള സ്ഥലം മനസ്സിലാക്കാനായതിനെ തുടർന്ന് രാത്രി എട്ടോടെ പുതൂർ ആർആർടി വനത്തിലേക്ക് പുറപ്പെട്ടു.