വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഫോറസ്റ്റ് ഗൈഡ് കൊല്ലപ്പെട്ടു
Sep 12, 2023, 15:05 IST

വയനാട്: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് ഗൈഡ് കൊല്ലപ്പെട്ടു. വനംവകുപ്പ് ഗൈഡായ നെല്ലിയാനിക്കോട്ട് വീട്ടിൽ തങ്കച്ചൻ (50) ആണ് കാട്ടനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മാനന്തവാടി വെള്ളമുണ്ട പുളിഞ്ഞാൽ ചിറപ്പുല്ല് മലയിലാണ് സംഭവം. വിശദ അന്വേഷണത്തിനായി വനംവകുപ്പിന്റെ സംഘം മംഗലശ്ശേരി മലയിലേക്ക് തിരിച്ചു.

വെള്ളമുണ്ട ഫോറസ്റ്റ് സ്‌റ്റേഷനിൽ നിന്നും തവളപ്പാറ വനം ഭാഗത്തേക്ക് രാവിലെ സഞ്ചാരികളുമായി ട്രെക്കിങ്ങിന് പോകുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന സഞ്ചാരികൾ ഓടി രക്ഷപ്പെട്ട് തിരികേ ഏത്തി പനപാലകരെ വിവരം അറിയിച്ചതിനെ തുടർന്ന് പരിശോധിപ്പിച്ചപ്പോഴാണ് തങ്കച്ചനെ കണ്ടെത്തിയത്. തുടർന്ന് വയനാട് മെഡിക്കൽ കോളജിൽ ഏത്തിച്ചങ്കിലും മരണപ്പെട്ടു.