തൃക്കാക്കരയിൽ വീണ്ടും ഭക്ഷ്യവിഷബാധ; എറണാകുളം ആർടിഒ ആശുപത്രിയിൽ
Nov 18, 2023, 19:40 IST

എറണാകുളം തൃക്കാക്കരയിൽ വീണ്ടും ഭക്ഷ്യവിഷബാധ. എറണാകുളം ആർടിഒ അനന്തകൃഷ്ണനും മകനുമാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇന്നലെ വൈകിട്ട് കളക്ട്രേറ്റിന് സമീപത്തെ ആര്യാസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് ഇരുവർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആരോഗ്യനില മോശമായതിനെ തുടർന്ന് അനന്തകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകന് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ഡോക്ടർമാരുടെ പരിശോധനയിൽ ഭക്ഷ്യവിഷബാധയാണ് ആരോഗ്യസ്ഥിതി മോശമാക്കിയതെന്ന് സ്ഥിരീകരിച്ചു.
ഹോട്ടലിൽ നിന്ന് കഴിച്ച ചട്നിയാണ് ഭക്ഷ്യവിഷബാധയ്ക്ക് ഇടയാക്കിയതെന്നാണ് ഡോക്ടർമാർ നൽകുന്ന പ്രാഥമിക വിവരം. ആർടിഒയുടെ പരാതിയിൽ ഭക്ഷ്യവകുപ്പ് ഹോട്ടലിൽ പരിശോധന നടത്തി. സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.