മണ്ണാര്‍ക്കാട് വിവിധ വാര്‍ഡുകളില്‍ നിന്നായി അഞ്ച് കാട്ടുപന്നികളെ വെടിവെച്ചുകൊന്നു
Nov 19, 2023, 22:26 IST

മണ്ണാര്‍ക്കാട്: നഗരസഭ പരിധിയിലെ വിവിധ വാര്‍ഡുകളില്‍ നിന്നായി അഞ്ച് കാട്ടുപന്നികളെ ശനിയാഴ്ച വെടിവെച്ചുകൊന്നു. കാട്ടുപന്നിശല്യം രൂക്ഷമായതിനെത്തുടര്‍ന്ന് നഗരസഭയുടെ നേതൃത്വത്തിലാണ് നടപടികള്‍ സ്വീകരിച്ചത്. കാഞ്ഞിരംപാടത്തുനിന്നും രണ്ട് പന്നികളെയും കൊടുവാളിക്കുണ്ട് ഭാഗത്തുനിന്നും മൂന്നെണ്ണത്തിനെയുമാണ് വെടിവെച്ചിട്ടത്. കാഞ്ഞിരംപാടം വാര്‍ഡിലാണ് ഷൂട്ടര്‍മാരടങ്ങിയ സംഘം ആദ്യമെത്തിയത്. തുടര്‍ന്ന് ചോമേരി, പെരിഞ്ചോളം, കൊടുവാളിക്കുണ്ട് ഭാഗങ്ങളിലും സംഘമെത്തി.
കൊടുവാളിക്കുണ്ടില്നിന്നാണ് മൂന്ന് പന്നികളെ വെടിവെച്ചിട്ടത്. മഞ്ചേരി റൈഫിള്‍ ക്ലബ്ബിലെ ലൈസന്‍സ് ഷൂട്ടര്‍മാരും പരിശീലനംനേടിയ നായ്ക്കളും ഇവയുടെ പരിശീലകരുമടക്കം 23 പേരാണ് എത്തിയിരുന്നത്.