മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ ബോ​ട്ടു​ക​ൾ ആ​ഴ​ക്ക​ട​ലി​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ടു | Fishing boat attacked

ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള ബോ​ട്ടു​ക​ളി​ലെ​ത്തി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് ആക്രമണം നടത്തിയത്.
boat attacked
Published on

കൊ​ല്ലം: കൊ​ല്ല​ത്ത് നി​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ ബോ​ട്ടു​ക​ൾ ആ​ഴ​ക്ക​ട​ലി​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ടു. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള ബോ​ട്ടു​ക​ളി​ലെ​ത്തി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് ആക്രമണം നടത്തിയത്.

ആ​ക്ര​മ​ണ​ത്തി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​യ നാ​ല് പേ​ർ​ക്ക് പരിക്കേൽക്കുകയും ആ​റ് ബോ​ട്ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​സംഭവിക്കുകയും ചെയ്‌തു.

124 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ വ​ച്ചാ​യി​രു​ന്നു ബോ​ട്ടു​ക​ൾ​ക്ക് നേരെ ആക്രമണം ഉണ്ടായത്.ഓ​ൾ ഇ​ന്ത്യ പെ​ർ​മി​റ്റു​ള്ള ബോ​ട്ടു​ക​ളാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ത​മി​ഴ്നാ​ടി​ന്‍റെ പ​രി​ധി​യി​ൽ ക​യ​റി മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം.

Related Stories

No stories found.
Times Kerala
timeskerala.com