മീൻപിടിക്കുന്നതിനിടെ കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
Sep 16, 2023, 16:59 IST

തിരുവനന്തപുരം: വിഴിഞ്ഞത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പൊഴിയൂർ സ്വദേശി അരുൾ ദാസാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. മീൻ പിടിക്കുന്നതിനിടയിൽ കട്ടമരം മറിഞ്ഞാണ് അപകടമുണ്ടായത്. കോസ്റ്റൽ പോലീസെത്തി ഇയാളെ കരയ്ക്ക് കയറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
