Times Kerala

 ടൂ ​വീ​ല​ർ സ്പെ​യ​ർ​പാ​ർ​ട്സ് ഗോ​ഡൗ​ണി​ൽ തീ​പി​ടി​ത്തം; തൊ​ഴി​ലാ​ളി​ക്ക് ദാ​രു​ണാ​ന്ത്യം

 
ടൂ ​വീ​ല​ർ സ്പെ​യ​ർ​പാ​ർ​ട്സ് ഗോ​ഡൗ​ണി​ൽ തീ​പി​ടി​ത്തം; തൊ​ഴി​ലാ​ളി​ക്ക് ദാ​രു​ണാ​ന്ത്യം
 തൃ​ശൂ​ര്‍ : മു​ള​ങ്കു​ന്ന​ത്തു​കാ​വി​ലെ ടൂ​വീ​ല​ര്‍ സ്‌​പെ​യ​ര്‍​പാ​ര്‍​ട്‌​സ് ഗോ​ഡൗ​ണി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴി​നു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഗോ​ഡൗ​ണി​ലെ തൊ​ഴി​ലാ​ളി​യും നെ​ന്മാ​റ സ്വ​ദേ​ശി​യു​മാ​യ ലി​ബി​നാ​ണ് മ​രി​ച്ച​ത്. കോ​ഴി​ക്കു​ന്ന് സ്വ​ദേ​ശി​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഓ​ട്ടോ​നി​റ്റി എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് തീപിടിത്തമുണ്ടായത്.  തീ​പി​ടി​ത്ത​ത്തി​ൽ സ്ഥാ​പ​നം പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. 

തീ​പി​ടി​ത്ത​മു​ണ്ടാ​കു​മ്പോ​ള്‍ മൂ​ന്ന് പേ​രാ​ണ് ഗോ​ഡൗ​ണി​ലു​ണ്ടാ​യ​ത്. ര​ണ്ട് പേ​ര്‍ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി ഓ​ടി ര​ക്ഷ​പ്പെ​ട്ട​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ലി​ബി​ൻ വെ​ള്ള​മെ​ടു​ക്കാ​നാ​യി മ​റ്റൊ​രു മു​റി​യി​ലാ​യ​തി​നാ​ൽ തീ​പി​ടി​ച്ച കാ​ര്യം അ​റി​ഞ്ഞി​രു​ന്നി​ല്ല.

 അ​ഗ്നി​ശ​മ​ന​സേ​യു​ടെ എ​ട്ടു യൂ​ണി​റ്റ് സ്ഥ​ല​ത്തെ​ത്തിയാണ്  തീ​ നിയന്ത്രണവിധേയമാക്കിയത്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.ലി​ബി​ന്‍റെ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.  

Related Topics

Share this story