തൃ​പ്പൂ​ണി​ത്തു​റ​യി​ൽ ഫ​ർ​ണി​ച്ച​ർ വ​ർ​ക്ക്ഷോപ്പിൽ തീപിടിത്തം; ഒരാൾ മരിച്ചു

fire
തൃ​പ്പൂ​ണി​ത്തു​റ: പേ​ട്ട​യി​ൽ ഫ​ർ​ണി​ച്ച​ർ വ​ർ​ക്ക്ഷോ​പ്പിൽ ഉണ്ടായ തീപിടിത്തത്തിൽ ഒ​രാ​ൾ മ​രി​ച്ചു. സംഭവം നടന്നത് ഇന്ന് പുലർച്ചെയാണ്. ഇതുവരെയും മരിച്ച വ്യക്തിയെ തിരിച്ചറിയാനായിട്ടില്ല. അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചതിനാൽ കൂടുതൽ ആളപായമുണ്ടായില്ല. 
കൂടാതെ വ​ർ​ക്ക് ഷോ​പ്പി​നോ​ട് ചേ​ർ​ന്നു​ള്ള വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന ഉ​ട​മ​യെ​യും കു​ടും​ബ​ത്തെ​യും ര​ക്ഷ​പ്പെ​ടു​ത്താനായി . ഇതുവരെയും തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

Share this story