Times Kerala

സാമ്പത്തിക ഞെരുക്കം: പദ്ധതികൾ വെട്ടിച്ചുരുക്കാൻ സർക്കാർ

 
 സർക്കാർ ജീവനക്കാർ അഡ്. ട്രിബ്യൂണലിനെ സമീപിക്കാൻ നിയന്ത്രണം

തിരുവനന്തപുരം: ദുരുതര സാമ്പത്തിക പ്രതിസന്ധികൾക്കിടെ പദ്ധതി വിഹിതം വെട്ടിച്ചുരുക്കാനുള്ള നടപടി സ്വീകരിക്കാൻ സർക്കാർ. ഇനിമുതൽ  നടപ്പ് പദ്ധതികൾക്ക് മുൻഗണനാ ക്രമം നിശ്ചയിക്കും. മുൻഗണ തീരുമാനിക്കാൻ ഏഴ് മന്ത്രിമാർ ഉൾപ്പെട്ട ഉപസമിതിയെ നിയോഗിച്ചു. മന്ത്രിസഭ ഉപസമിതിയാകും പദ്ധതി തുക ചെലവഴിക്കുന്നതിൽ തീരുമാനമെടുക്കുന്നത്.

വിവിധ വകുപ്പ് സെക്രട്ടറിമാരുടെ ശുപാർശ പരിശോധിച്ച ശേഷം ഉപസമിതി മുൻഗണന നിശ്ചയിക്കും. ഈ മുൻഗണനാക്രമം നടപ്പു പദ്ധതികൾക്ക് പണം അനുവദിക്കുന്നതിലും ബാധകമാകും. നികുതിയിതര വരുമാന വർദ്ധനവുണ്ടാക്കാനും മന്ത്രിസഭാ യോഗം തീരുമാനമെടുത്തിട്ടുണ്ട്. 
 

Related Topics

Share this story