ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്‌നോളജി: സ്‌പോട്ട് അഡ്മിഷന്‍ 13, 14 തീയതികളില്‍
Sep 9, 2023, 00:20 IST

ഷൊര്‍ണൂര്‍ ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളിന്റെ നിയന്ത്രണത്തിലുള്ള മണ്ണാര്‍ക്കാട്, ചാത്തന്നൂര്‍ ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സ്ഥാപനങ്ങളില്‍ ഒഴിവുള്ള ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്‌നോളജി സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. മണ്ണാര്‍ക്കാട് ജി.ഐ.എഫ്.ഡിയില്‍ സെപ്റ്റംബര്‍ 13 നും ചാത്തന്നൂര്‍ ജി.ഐ.എഫ്.ഡിയില്‍ 14 നുമാണ് സ്‌പോട്ട് അഡ്മിഷന്‍. സംസ്ഥാനതലത്തില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള അപേക്ഷകര്‍ ആവശ്യമായ രേഖകളും ഫീസും സഹിതം ഷൊര്‍ണൂര്‍ ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ അന്നേദിവസങ്ങളില്‍ ഉച്ചയ്ക്ക് 12 നകം നേരിട്ടെത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 9747951979, 8848735903, 9447525135