കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ കര്‍ഷകന്‍ കുഴഞ്ഞുവീണ് മരിച്ചു

അടിമാലി: മരച്ചീനി തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ കർഷകൻ കുഴഞ്ഞുവീണ് മരിച്ചു. അടിമാലിയില്‍ പണിക്കൻകുടി കുളത്തും കരയിൽ സുരേന്ദ്രൻ (കുഞ്ചൻ, 58) ആണ് മരിച്ചത്. കൃഷിയിടത്ത് കുഴഞ്ഞു വീണ സുരേന്ദ്രനെ ഉടൻ തന്നെ അടിമാലി താലൂക്ക് ആശുപ്രതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കരിച്ചു.

കഴക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായ പൊലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തി
തിരുവനന്തപുരം: കഴക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായ പോലീസ് ഓഫീസർ കണ്ടെത്തി. നിസാമുദ്ദീനെയാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. പൂന്തറയിലെ പൊലീസ് ക്വോട്ടേഴ്‌സില്‍ നിന്നാണ് നിസാമിനെ കണ്ടെത്തിയത്. കുടുംബ വഴക്കിനെ തുടര്‍ന്ന് ഇയാള്‍ മാറി നില്‍ക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് നിസാമുദ്ദീനെ കൊണാനില്ലെന്ന് ഭാര്യ പൊലീസില്‍ പരാതി നൽകുന്നത്. സംഭവത്തിൽ ഉടന്‍ തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചു. പൂന്തുറ പൊലീസാണ് അന്വേഷണം നടത്തിയത്.