ഫർഹാസിന്റെ മരണം; പോലീസിന്റെ ഭാഗത്തുനിന്ന് തെറ്റില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോർട്ട്

പോലീസ് പിന്തുർന്നതിനെ തുടർന്ന് കാർ മറിഞ്ഞ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് വീഴ്ചയില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. മരിച്ച ഫർഹാസിന്റെ കുടുംബത്തിന്റെ പരാതിയും അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളുടെ മൊഴിയും തമ്മിൽ വൈരുദ്ധ്യമുണ്ടെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു.

അപകടത്തിനുശേഷമാണ് കാറിൽ വിദ്യാർഥികൾ ഉണ്ടായിരുന്നതായി അറിഞ്ഞതെന്ന് പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയിൽ പറയുന്നു. കേസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ജില്ലാ പോലീസ് മേധാവിക്ക് കൈമാറി. അന്വേഷണം പുരോഗമിക്കുകയാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. വിദ്യാർഥിയുടെ മരണത്തിൽ പ്രതിഷേധിച്ച് മുസ്ലീം ലീഗും എംഎസ്എഫും കെഎസ്‌യുവും രംഗത്തെത്തിയിരുന്നു. സബ് ഇൻസ്‌പെക്ടർ രജിത്ത്, സിവിൽ പോലീസ് ഓഫീസർമാരായ ദീപു, രഞ്ജിത്ത് എന്നിവരെ കാഞ്ഞങ്ങാട് ഹൈവേ പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി.