വ്യാജ പ്രീ പോൾ ഫലം: ബി.ജെ.പി. സ്ഥാനാർഥി ആർ. ശ്രീലേഖയ്ക്കെതിരെ നടപടിക്ക് ശുപാർശ; കളക്ടറോട് റിപ്പോർട്ട് തേടി | Fake pre-poll results

വ്യാജ പ്രീ പോൾ ഫലം: ബി.ജെ.പി. സ്ഥാനാർഥി ആർ. ശ്രീലേഖയ്ക്കെതിരെ നടപടിക്ക് ശുപാർശ; കളക്ടറോട് റിപ്പോർട്ട് തേടി | Fake pre-poll results
Updated on

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വ്യാജ പ്രീ പോൾ ഫലം ഫേസ്ബുക്കിലൂടെ പങ്കുവെച്ച ശാസ്തമംഗലത്തെ ബി.ജെ.പി. സ്ഥാനാർഥി ആർ. ശ്രീലേഖയ്ക്കെതിരെ തുടർനടപടി ഉണ്ടാകുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.

വ്യാജ പ്രചാരണത്തിനെതിരെ നടപടി

സൈബർ സെല്ലിന് നിർദേശം നൽകുകയും തിരുവനന്തപുരം ജില്ലാ കളക്ടറോട് സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. റിപ്പോർട്ട് ലഭിക്കുന്നതിൻ്റെ അടിസ്ഥാനത്തിൽ നടപടി ഉണ്ടാകും. പോസ്റ്റ് ഷെയർ ചെയ്തതായി കണ്ടെത്തിയെങ്കിലും, ഇത് ശ്രദ്ധയിൽപ്പെട്ട ഉടൻ പോസ്റ്റ് പിൻവലിച്ചതായി വിവരം ലഭിച്ചു. പോസ്റ്റ് മാറ്റാനായി നിർദേശം നൽകിയെന്നും കമ്മീഷണർ വ്യക്തമാക്കി.

ആദ്യഘട്ട പോളിംഗും വോട്ടെണ്ണലും

അതേസമയം , സംസ്ഥാനത്തെ ആദ്യഘട്ട വോട്ടിംഗ് പൂർത്തിയായെന്നും ഏകദേശം 75 ശതമാനം പോളിംഗ് പ്രതീക്ഷിക്കുന്നതായും ഷാജഹാൻ അറിയിച്ചു. ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിക്കുക. 244 വോട്ടെണ്ണൽ കേന്ദ്രങ്ങളും 14 ജില്ലാ കളക്ടറേറ്റുകളുമായിരിക്കും വോട്ടെണ്ണലിനായി ക്രമീകരിക്കുക. ജില്ലാ കളക്ടറേറ്റിൽ ജില്ലാ പഞ്ചായത്തിൻ്റെ പോസ്റ്റൽ ബാലറ്റ് മാത്രമായിരിക്കും എണ്ണുക. ഗ്രാമ – ബ്ലോക്ക് പഞ്ചായത്തിലെ വോട്ടുകൾ ബ്ലോക്ക് തലത്തിൽ ക്രമീകരിച്ചിട്ടുള്ള കേന്ദ്രങ്ങളിൽ നടക്കും. ഉച്ചയോടുകൂടി വോട്ടെണ്ണൽ പൂർത്തിയാക്കാൻ കഴിയുമെന്നും കമ്മീഷണർ പ്രതീക്ഷ പ്രകടിപ്പിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com