Times Kerala

 സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ​പ്ര​ച​ര​ണം; പോലീസിൽ പ​രാ​തി ന​ൽ​കി പി.​കെ. ശ്രീ​മ​തി
 

 
 സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ​പ്ര​ച​ര​ണം; പോലീസിൽ പ​രാ​തി ന​ൽ​കി പി.​കെ. ശ്രീ​മ​തി
തി​രു​വ​ന​ന്ത​പു​രം: തനിക്കെതിരെ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ക്കു​ന്ന​താ​യി ആ​രോ​പി​ച്ച് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം പി.​കെ. ശ്രീ​മ​തി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. തി​രു​വോ​ണ​ത്തി​ന് വീ​ട്ടി​ൽ ബീ​ഫും മീ​നും വി​ള​മ്പു​മെ​ന്ന് ശ്രീ​മ​തി പ​റ​ഞ്ഞ​താ​യാ​ണ് വ്യാ​ജ​പ്ര​ച​ര​ണം നടക്കുന്നത്. പി.​കെ. ശ്രീ​മ​തി​യു​ടെ ഫോ​ട്ടോ സ​ഹി​ത​മാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ക്കു​ന്ന​ത്. മ​ത​സ്പ​ർ​ദ്ധ ഉ​ണ്ടാ​ക്കാ​നു​ള്ള നീ​ക്ക​മാ​ണി​തെ​ന്ന് പി.​കെ. ശ്രീ​മ​തി പ​രാ​തി​യി​ൽ ആ​രോ​പി​ച്ചു. പി.​കെ. ശ്രീ​മ​തിയുടെ  പ​രാ​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related Topics

Share this story