Times Kerala

വ്യാജ ഐ ഡി കാർഡ് കേസ്; ആപ്പിന്റെ ഉറവിടം തേടി പൊലീസ്

 
 മധ്യപ്രദേശിൽ 39 വിമതസ്ഥാനാർഥികളെ പുറത്താക്കി കോൺഗ്രസ്

തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ ആപ്പിന്റെ ഉറവിടം അന്വേഷിച്ച് പൊലീസ്. സിആർ കാർഡ് ആപ്പ് സൈബർ ഡോം പരിശോധന നടത്തുകയാണ്. ആപ്പിന്റെ ഉറവിടം കണ്ടെത്താനാണ് ദൗത്യം. യൂത്ത് കോൺഗ്രസ് നേതാക്കളുടെ മൊഴി രേഖപ്പെടുത്തും.

 മദർ ഐഡി കാർഡ് ഉടമ ടോമിൻ മാത്യുവിനെ ചോദ്യം ചെയ്യും. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൂടുതൽ ആരോപണങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കണ്ണൂരിൽ തിരഞ്ഞെടുപ്പിൽ പിഴവ് സംഭവിച്ചിട്ടുണ്ടെന്ന പരാതിയുമായി കെ സുധാകരൻ പക്ഷം രംഗത്തെത്തി. ജില്ലയിൽ 2000ത്തിലേറെ ഒറിജിനൽ വോട്ടുകൾ അട്ടിമറിക്കപ്പെട്ടുവെന്നാണ് ഉന്നയിക്കുന്ന ആരോപണം. 

Related Topics

Share this story