'മരക്കാര്‍' ടീസര്‍ കണ്ട് ഞെട്ടി ഫേസ്‍ബുക്ക്; മോഹൻലാലിന്റെ പേജില്‍ ഫേസ്ബുക്കിന്റെ കമന്റ്

marakkar-facebook
 മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രമായ ‘മരക്കാര്‍ – അറബിക്കടലിന്റെ സിംഹത്തിന്റെ ടീസര്‍ തരംഗമാവുകയാണ്. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത് .കൂടാതെ ലക്ഷണക്കണക്കിന് ആളുകളാണ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ടീസര്‍ കണ്ടത്. നിരവധി പേരാണ് ടീസറിന് ലൈക്കും കമന്റും ഷെയറും ചെയ്തിരിക്കുന്നത്.എന്നാല്‍, ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ കണ്ട് ഞെട്ടി സാക്ഷാല്‍ ഫേസ്ബുക്ക് തന്നെയാണ് മോഹന്‍ലാലിന്റെ പോസ്റ്റിന് താഴെ കമന്റുായി എത്തിയിരിക്കുന്നത്. എപ്പിക് ടീസര്‍ എന്നാണ് ഫേസ്‍ബുക്ക് ഔദ്യോഗിക പേജില്‍ നിന്നുള്ള കമന്റ്.‘ഈ ടീസര്‍ എത്രമാത്രം വലിയ ഇതിഹാസമാണെന്ന് പറയാന്‍ കഴിയുന്നില്ല’ – എന്നായിരുന്നു ഫേസ്ബുക്കിന്റെ കമന്റ്.

Share this story