അതിദാരിദ്ര്യമുക്തപ്രഖ്യാപനം ; ഇത് പാവങ്ങൾക്ക് എതിരായനടപടിയെന്ന് കെ സി വേണുഗോപാല്‍ | KC Venugopal

പ്രഖ്യാപനങ്ങള്‍ കൊണ്ട് മാറുന്നതല്ല ദാരിദ്ര്യം. അത് മാറാനുള്ള നടപടിയാണ് വേണ്ടത്.
KC Venugopal
Published on

ആലപ്പുഴ : അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തെ വിമർശിച്ച് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. ഇത് പാവങ്ങള്‍ക്ക് എതിരായ ഒരു നടപടിയായിട്ടാണ് കാണുന്നത്. അതിദരിദ്രര്‍ക്കുള്ള പ്രത്യേക സഹായം ഇല്ലാതാകുമെന്ന് ഭയപ്പെടുന്നുവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

പ്രഖ്യാപനങ്ങള്‍ കൊണ്ട് മാറുന്നതല്ല ദാരിദ്ര്യം. അത് മാറാനുള്ള നടപടിയാണ് വേണ്ടത്. പി എം ശ്രീയില്‍ മാറ്റമില്ല എന്നാണ് അറിഞ്ഞതെന്നും കേരളത്തില്‍ സിപിഐഎം, സിപിഐ ഒത്തുകളിയാണ് നടക്കുന്നത്.

എസ്‌ഐആറിന്റെ കാര്യത്തില്‍ എന്തുകൊണ്ടാണ് നിയമത്തിന്റെ വഴിക്ക് കേരള സര്‍ക്കാര്‍ പോകാത്തതെന്ന് പറയണം.യഥാര്‍ത്ഥ വോട്ടര്‍മാരെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണ് ഇത്. എസ്‌ഐആറില്‍ ശക്തമായ നിരീക്ഷണവും ബോധവല്‍ക്കരണവും കോണ്‍ഗ്രസ് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com