ഇലക്ട്രോണിക്സ് കടയിൽ നിന്ന് മൂന്നുലക്ഷം മോഷ്ടിച്ചു : മുൻ ജീവനക്കാരൻ പിടിയിൽ
Sep 6, 2023, 21:38 IST

കുറ്റ്യാടി: ടൗണിലെ ഇ പ്ലാനറ്റ് ഇലക്ട്രോണിക്സ് കടയുടെ പിന്നിലുള്ള ഷട്ടർ പൊളിച്ച് മൂന്ന് ലക്ഷം രൂപ മോഷണം നടത്തിയ കേസിൽ മുൻ ജീവനക്കാരനായ ആസാം സ്വദേശിയെ ചെന്നൈ വിമാനത്താവളത്തിൽ നിന്നും പിടികൂടി. മിഥുൻ എന്ന 23-കാരനെയാണ് പിടികൂടിയത്. കുറ്റ്യാടിയിലെ കടയിൽ ഇയാൾ മൂന്ന് ആഴ്ച മാത്രമേ ജോലി ചെയ്തിരുന്നുള്ളു. സഹപ്രവർത്തകരോടുള്ള ഇടപെടലിലെ സ്വഭാവ ദൂഷ്യം കാരണം കടയിൽ നിന്ന് പിരിച്ചു വിടുകയായിരുന്നു.