Times Kerala

  ‘ആവേശം’ മോഡൽ വടിവാൾ കൊണ്ട് പിറന്നാൾ ആഘോഷം 
ചെങ്ങന്നൂരിൽ: നാലംഗസംഘത്തിനെതിരെ കേസ്

 
  ‘ആവേശം’ മോഡൽ വടിവാൾ കൊണ്ട് പിറന്നാൾ ആഘോഷം  ചെങ്ങന്നൂരിൽ: നാലംഗസംഘത്തിനെതിരെ കേസ്
ആലപ്പുഴ ചെങ്ങന്നൂരിൽ വടിവാൾ കൊണ്ട് പിറന്നാൾ ആഘോഷം നടത്തിയതിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അനേകം കേസുകളിൽ പ്രതികളാലാണ് ദൃശ്യത്തിലുള്ളത്. വടിവാൾ കൊണ്ട് കേക്ക് മുറിച്ച് പരസ്പരം പങ്കുവെക്കുന്നത് ദൃശ്യങ്ങളിൽ പതിഞ്ഞു. ചെങ്ങന്നൂർ പാണ്ഡവർപാറയിലാണ് സംഭവം നടന്നത്.
കഴിഞ്ഞ ദിവസമാണ് ഇൻസ്റ്റാഗ്രാമിൽ വിഡിയോ പ്രത്യക്ഷപ്പെട്ടത്. പ്രതികളിൽ ഒരാളാണ് വിഡിയോ ഷെയർ ചെയ്തത്. ഇവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായവരാണ് . ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് പിന്നാലെയായിരുന്നു പൊലീസും സൈബർ സേനയും അന്വേഷണം തുടങ്ങിയത്.

Related Topics

Share this story