തിരുവനന്തപുരം : തന്റേതെന്ന പേരിൽ നേരത്തെ പുറത്തുവന്ന ആത്മകഥയ്ക്ക് പിന്നിൽ ആരെന്ന് വ്യക്തമായി അറിയാമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. തന്റെ ആത്മകഥയിൽ എല്ലാം കൃത്യമായി എഴുതിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പ് ഘട്ടത്തിൽ അത് പുറത്തുവന്നതിൽ വലിയ ഒരു ഗൂഢാലോചനയുണ്ട്. പ്രകാശ് ജാവഡേക്കർ വിഷയത്തിലും സമാനമായ ഗൂഢാലോചന നടന്നെന്നും ഇ പി ജയരാജൻ വെളുപ്പെടുത്തി.
തനിക്കെതിരെ വിവാദമുണ്ടാക്കി പാർട്ടിയെ പ്രതിരോധത്തിലാക്കാൻ ചിലർ അന്ന് ശ്രമിച്ചത്. അതിലൂടെ നിരന്തരം വ്യക്തിഹത്യ നടത്തി. പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ തലേദിവസം പൂര്‍ത്തിയായിട്ടില്ലാത്ത പുസ്തകം പ്രസിദ്ധീകരിക്കുന്നുവെന്ന് പറഞ്ഞ് വാര്‍ത്ത വരെ പുറത്തുവന്നത് ആസൂത്രിതമായി ഗൂഢാലോചനയാണെന്ന് ജയരാജൻ പറഞ്ഞു.
തന്നെ രാഷ്ട്രീയപരമായി തേജോവധം ചെയ്യാനായിരുന്നു ഇതിന്റെ പിന്നിലെ ശ്രമം. ഇതിന്റെ പിന്നില്‍ ചിലര്‍ പ്രവര്‍ത്തിച്ചവരെ കൃത്യമായി അറിയാമെന്നും ഇപ്പോള്‍ പറയുന്നില്ലെന്നും ഒരുകാലത്ത് വെളിവാക്കപ്പെടും. ‘ഇതാണെന്റെ ജീവിതം’ ആത്മകഥ നവംബർ 3ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യുമെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.