കണ്ണൂരില്‍ മോഷണ ശ്രമത്തിനിടെ വയോധിക മരിച്ച സംഭവം ;പ്രതി പിടിയിൽ

arrest
 കണ്ണൂർ: കണ്ണൂരില്‍ മോഷണ ശ്രമത്തിനിടെ വയോധിക മരിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. അസം സ്വദേശി മഹിബുള്‍ ഹക്കാണ് പോലീസിന്റെ പിടിയിലായത് . വാരം എളയാവൂരില്‍ തനിച്ച്‌ താമസിക്കുകയായിരുന്ന പി കെ ആയിഷയെയാണ് കവര്‍ച്ചാ സംഘം ആക്രമിച്ചത്.അതേസമയം പ്രതിയെ അസമില്‍ നിന്നാണ്  അറസ്റ്റ് ചെയ്തത്. കേസില്‍ ഒരാള്‍ കൂടി പിടിയിലാകേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതിയിലേക്ക് പൊലീസ് എത്തിയത്.

Share this story