പൊ​ട്ടി​വീ​ണ വൈ​ദ്യു​തി​ലൈ​നി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് വ​യോ​ധി​ക മ​രി​ച്ചു |electrocuted death

കു​റ​വ​ങ്ങാ​ട് സ്വ​ദേ​ശി ഫാ​ത്തി​മ (65) ആ​ണ് മരണപ്പെട്ടത്.
death
Published on

കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി​യി​ല്‍ പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ലൈ​നി​ല്‍​ നി​ന്ന് ഷോ​ക്കേ​റ്റ് വ​യോ​ധി​കയ്ക്ക് ദാരുണാന്ത്യം. കു​റ​വ​ങ്ങാ​ട് സ്വ​ദേ​ശി ഫാ​ത്തി​മ (65) ആ​ണ് മരണപ്പെട്ടത്.

വീ​ടി​ന് തൊ​ട്ട​ടു​ത്തു​ള്ള പ​റ​മ്പി​ലെ മ​ര​ത്തി​ന്‍റെ ശി​ഖ​രം ഒ​ടി​ഞ്ഞു​വീ​ഴു​ന്ന ശ​ബ്ദം​കേ​ട്ട് പു​റ​ത്തി​റ​ങ്ങി നോ​ക്കി​യ​പ്പോ​ഴാ​ണ് ഫാ​ത്തി​മ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. മ​ര​ത്തി​ന്‍റെ ശി​ഖ​രം ഒ​ടി​ഞ്ഞ് വൈ​ദ്യു​ത ക​മ്പി​യു​ടെ മു​ക​ളി​ലേ​യ്ക്ക് വീ​ഴു​ക​യും തു​ട​ര്‍​ന്ന് വൈ​ദ്യു​തി ക​മ്പി പൊ​ട്ടി നി​ല​ത്തു​വീ​ഴു​ക​യു​മാ​യി​രു​ന്നു.

ഫാ​ത്തി​മ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് വീ​ഴു​ന്ന​ത് ഓ​ടി​ക്കൂടിയവർ വ​ടി ഉ​പ​യോ​ഗി​ച്ച് വൈ​ദ്യു​തി ലൈ​നി​ല്‍ ​നി​ന്ന് വി​ടു​വി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ത്തി​യാ​ണ് ഫാ​ത്തി​മ​യെ കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തിച്ചെങ്കിലും മരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com