കോഴിക്കോട് മരം മുറിക്കുന്നതിനിടെ യന്ത്രവാൾ കഴുത്തിൽ പതിച്ച് വയോധികന് ദാരുണാന്ത്യം | Chainsaw

രക്തം വാർന്ന് മരണം സംഭവിക്കുകയായിരുന്നു.
Elderly man dies after being hit in the neck by a chainsaw while cutting a tree in Kozhikode
Updated on

കോഴിക്കോട്: മരം മുറിക്കുന്നതിനിടയിൽ യന്ത്രവാൾ കഴുത്തിൽ പതിച്ച് വയോധികന് ദാരുണാന്ത്യം. പേരാമ്പ്ര ചെറുവണ്ണൂർ സ്വദേശി കരുവൻ ചാലിൽ ചോയി (78) ആണ് മരിച്ചത്. മുറിച്ചിട്ട മരം വിറകാക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.(Elderly man dies after being hit in the neck by a chainsaw while cutting a tree in Kozhikode)

കക്കറമുക്കിനടുത്ത് കേളോത്ത് പറമ്പിൽ മുറിച്ചിട്ട മരം വിറകിനായി ചെറിയ കഷ്ണങ്ങളാക്കുകയായിരുന്നു ചോയി. ഇതിനിടയിൽ, യന്ത്രത്തിന്റെ വാൾ പൊട്ടിത്തെറിക്കുകയും കഴുത്തിലേക്ക് തെറിച്ചു പതിക്കുകയും ചെയ്തു.

ഓടിക്കൂടിയവർ ഉടൻതന്നെ ചോയിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, കഴുത്തിലെ മുറിവിൽ നിന്ന് രക്തം വാർന്ന് മരണം സംഭവിക്കുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com