തൃശൂര്‍ : കൊരട്ടിയില്‍ മദ്യപാനത്തിനിടെ തൊഴിലുറപ്പ് തൊഴിലാളിയെ കുത്തിക്കൊന്നു. ആനക്കപ്പിള്ളി സ്വദേശി സുധാകരന്(65) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ ഒപ്പം മദ്യപിക്കാന്‍ ഇരുന്ന സുഹൃത്ത് ശശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭക്ഷണം പാകം ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഇന്ന് വൈകുന്നേരം 3.30 ഓടെയാണ് സംഭവം നടന്നത്. രാജപ്പൻ എന്നയാളുടെ വീട്ടിലായിരുന്നു ഇരുവരുയുടെ മദ്യപാനം. മദ്യപാന സല്‍ക്കാരത്തില്‍ ഭക്ഷണം പാകം ചെയ്യുന്നതിന് സുധാകരന് കത്തി കൊണ്ടുവന്നിരുന്നു. ഈ കത്തി വാങ്ങിയാണ് ശശി സുധാകരനെ കുത്തിയത്.കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം.