ലഹരിക്കച്ചവടം നിയന്ത്രിച്ചത് വിദേശത്ത് നിന്ന് ; മുഖ്യകണ്ണിയായ ഹരിത പിടിയിൽ |mdma case

കൊല്ലം വെസ്റ്റ് പൊലീസാണ് 27 കാരിയായ ഹരിതയെ അറസ്റ്റുചെയ്തത്.
mdma
Updated on

കൊല്ലം : കൊല്ലത്ത് 75 ഗ്രാം എം.ഡി.എം.എ.പിടികൂടിയ കേസിൽ മുഖ്യപ്രതി പിടിയിൽ.മങ്ങാട് സ്വദേശി ഹരിതയാണ് പിടിയിലായത്. കൊല്ലം വെസ്റ്റ് പൊലീസാണ് 27 കാരിയായ ഹരിതയെ അറസ്റ്റുചെയ്തത്. വിദേശത്ത് താമസിച്ചുവരുന്ന ഹരിത എംഡിഎംഎ കച്ചവടത്തിന്റെ മുഖ്യ ഏജന്റായി പ്രവർത്തിക്കുകയായിരുന്നു.

കഴിഞ്ഞ 2 മാസം മുൻപാണ് അഞ്ച് ലക്ഷം രൂപ വിലവരുന്ന എംഡിഎംഎയുമായി അഖിൽ, അവിനാശ്, ശരത് എന്നീ യുവാക്കൾ കൊല്ലത്ത് പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യ പ്രതി ഹരിതയിലേക്ക് സംഘം എത്തുന്നത്. ഒമാനിലുള്ള ഹരിത കേരളത്തിലെ യുവാക്കളെ കേന്ദ്രീകരിച്ച് ലഹരി വില്പന നിയന്ത്രിക്കുന്നതായി അന്വേഷണത്തിൽ വിവരം ലഭിച്ചു.

കേരളത്തിലെത്തിയ ഹരിതയെ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. പിന്നാലെയാണ് അറസ്റ്റുചെയ്തത്. മുത്തശ്ശിയുടെ ബാങ്ക് അക്കൗണ്ട് വഴിയായിരുന്നു ഹരിതയുടെ ഇടപാടുകൾ. ബാംഗ്ലൂർ, എറണാകുളം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു കച്ചവടം.

Related Stories

No stories found.
Times Kerala
timeskerala.com