കൊച്ചി : എറണാകുളം നഗരത്തിൽ രണ്ടിടത്ത് നടത്തിയ പരിശോധനയിൽ ലഹരി വസ്തുക്കൾ കണ്ടെത്തി. 48 ഗ്രാം എംഡിഎംഎയും 149.68 ഗ്രാം കഞ്ചാവുമാണ് പൊലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കണയന്നൂർ താഴത്തെ കുട്ടി വീട്ടിൽ പ്രണവ് (22), പൂണിത്തുറ പ്ലക്കാട്ട് വീട്ടിൽ പ്രശാന്ത് (44) എന്നിവരാണ് അറസ്റ്റിലായത്. പ്രണവിനെ ചേരാനല്ലൂർ ജിഎൽപി സ്‌കൂളിന് സമീപത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രശാന്തിനെ മരടിലെ വെൽ കെയർ ആശുപത്രിക്ക് സമീപത്ത് നിന്നും പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ട് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യ പരിശോധന അടക്കം പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി. പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു. ഇരുവരെയും കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.