തദ്ദേശ വോട്ടർ പട്ടികയുടെ കരട് പ്രസിദ്ധീകരിച്ചു; സെപ്റ്റംബർ 23 വരെ പേര് ചേർക്കാം

സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകൾ, 87 മുനിസിപ്പാലിറ്റികൾ, 6 കോർപ്പറേഷനുകൾ എന്നിവയുടെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. കരട് പട്ടികയിൽ ആകെ 2,76,70,536 വോട്ടർമാരുണ്ട്. 1,31,78,517 പുരുഷൻമാരും 1,44,91,779 സ്ത്രീകളും 240 ട്രാൻസ്ജെന്ററുകളും.
പട്ടികയിൽ പേര് ചേർക്കുന്നതിന് സെപ്റ്റംബർ 23 വരെ ഓൺലൈനിലൂടെ അപേക്ഷിക്കാം. 2023 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ്സ് പൂർത്തിയായവർക്കാണ് അവസരം. പട്ടികയിലെ വിവരങ്ങളിൽ ഭേദഗതിയോ സ്ഥാനമാറ്റമോ വരുത്തുന്നതിനും ഓൺലൈനിലൂടെ അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷകൾ sec.kerala.gov.in ൽ രജിസ്റ്റർ ചെയ്യണം. പട്ടികയിൽ നിന്ന് പേര് ഒഴിവാക്കാൻ ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് പ്രിന്റൗട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ട്രറൽ രജിസ്ട്രേഷൻ ഓഫീസർക്ക് നൽകണം. കോർപ്പറേഷനുകളിൽ അഡീഷണൽ സെക്രട്ടറിയും പഞ്ചായത്ത്, നഗരസഭയിൽ സെക്രട്ടറിയുമാണ് ഇലക്ട്രറൽ രജിസ്ട്രേഷൻ ഓഫീസർ.

വോട്ടർമാരുടെ എണ്ണം ജില്ലാതലത്തിൽ
ക്രമ നം. |
ജില്ല | പുരുഷൻ | സ്ത്രീ | ട്രാൻസ്ജെന്റർ | ആകെ |
1 | തിരുവനന്തപുരം | 1331539 | 1508498 | 23 | 2840060 |
2 | കൊല്ലം | 1041943 | 1181882 | 19 | 2223844 |
3 | പത്തനംതിട്ട | 502858 | 576033 | 3 | 1078894 |
4 | ആലപ്പുഴ | 839481 | 944242 | 11 | 1783734 |
5 | കോട്ടയം | 780749 | 833247 | 10 | 1614006 |
6 | ഇടുക്കി | 444850 | 460306 | 5 | 905161 |
7 | എറണാകുളം | 1254416 | 1335647 | 34 | 2590097 |
8 | തൃശ്ശൂർ | 1267496 | 1424545 | 23 | 2692064 |
9 | പാലക്കാട് | 1120874 | 1216750 | 20 | 2337644 |
10 | മലപ്പുറം | 1629910 | 1726482 | 46 | 3356438 |
11 | കോഴിക്കോട് | 1208897 | 1325042 | 24 | 2533963 |
12 | വയനാട് | 306021 | 319695 | 6 | 625722 |
13 | കണ്ണൂർ | 947341 | 1092612 | 10 | 2039963 |
14 | കാസർഗോഡ് | 502142 | 546798 | 6 | 1048946 |
ആകെ | 13178517 | 14491779 | 240 | 27670536 |