പൂ​ജ​പ്പു​ര​യി​ൽ ഇരട്ട കൊലപാതകം ; അ​ച്ഛ​നും മ​ക​നും കു​ത്തേ​റ്റു മ​രി​ച്ചു; മ​രു​മ​ക​ൻ ക​സ്റ്റ​ഡി​യി​ൽ

poojappura kolapathakam
തി​രു​വ​ന​ന്ത​പു​രം: പൂ​ജ​പ്പു​ര​യി​ൽ  അ​ച്ഛ​നും മ​ക​നും മ​രു​മ​ക​ന്‍റെ കു​ത്തേ​റ്റ് മ​രി​ച്ചു. മു​ട​വ​ന്‍​മു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന സു​നി​ൽ, മ​ക​ൻ അ​ഖി​ൽ എ​ന്നി​വ​രാ​ണ് കുത്തേറ്റ്  മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ സു​നി​ന്‍റെ മ​രു​മ​ക​നാ​യ അ​രു​ണി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിട്ടുണ്ട് . കു​ടും​ബ വ​ഴ​ക്കാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ്സം നാടിനെ നടുക്കിയ സംഭവം നടന്നത് . മു​ട​വ​ന്‍​മു​ക​ളി​ലെ വീ​ട്ടി​ലെ​ത്തി​യ അ​രു​ൺ വ​ഴ​ക്കു​ണ്ടാ​ക്കു​ക​യും കൈ​യി​ൽ ക​രു​തി​യ ക​ത്തി​യെ​ടു​ത്ത് സു​നി​ലി​നെ​യും മ​ക​നെ​യും കു​ത്തു​ക​യു​മാ​യി​രു​ന്നു.അപകടത്തിൽ  സു​നി​ലി​ന്‍റെ ക​ഴു​ത്തി​ലും അ​ഖി​ലി​ന്‍റെ നെ​ഞ്ചി​ലു​മാ​ണ് കു​ത്തേ​റ്റ​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അതെസമയം കൊ​ല​പാ​ത​ക ശേ​ഷം ഓ​ടി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച അ​രു​ണി​നെ പൂ​ജ​പ്പു​ര ജം​ഗ്ഷ​നി​ൽ വ​ച്ച് പൂ​ജ​പ്പു​ര പോ​ലീ​സ് പി​ടി​കൂ​ടി.

Share this story