തിരുവനന്തപുരം: 'ദിവ്യഗർഭം ധരിപ്പിക്കാം' എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് യുവതിയെ ബലാത്സംഗം ചെയ്ത വ്യാജ സിദ്ധൻ അറസ്റ്റിലായി. മലപ്പുറം കാളികാവ് സ്വദേശിയായ സജിൽ ഷറഫുദ്ദീനെയാണ് കൊളത്തൂർ പോലീസ് അറസ്റ്റ് ചെയ്തത്. താൻ മഹ്ദി ഇമാം ആണെന്ന് അവകാശപ്പെട്ടാണ് ഇയാൾ യുവതിയെ കബളിപ്പിച്ചത്.(Divine pregnancy fraud, Fake Saint arrested for raping woman)
കൊളത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വാടകയ്ക്ക് താമസിക്കുന്ന യുവതിയാണ് പരാതി നൽകിയത്. 'മിറാക്കിൾ പാത്ത്' എന്ന യൂട്യൂബ് ചാനൽ വഴിയാണ് സജിൽ ഷറഫുദ്ദീനെ യുവതി പരിചയപ്പെട്ടത്.
താൻ ആഭിചാര ക്രിയകൾ ചെയ്യുമെന്ന് വിശ്വസിപ്പിച്ച് യുവതിയുമായി ബന്ധം സ്ഥാപിച്ചു. തുടർന്ന് പരാതിക്കാരി താമസിക്കുന്ന ക്വാർട്ടേഴ്സിലേക്ക് അതിക്രമിച്ച് കടന്ന് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. പ്രതിയായ സജിൽ ഷറഫുദ്ദീൻ സമാനമായ മറ്റ് കേസുകളിലും പ്രതിയാണ്.