Times Kerala

 അധ്യാപകദിനത്തില്‍ വിദ്യാര്‍ഥിയായി ജില്ലാ കളക്ടര്‍

 
 അധ്യാപകദിനത്തില്‍ വിദ്യാര്‍ഥിയായി ജില്ലാ കളക്ടര്‍
 

അധ്യാപകദിനത്തില്‍ വിദ്യാര്‍ഥിയായി ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ക്ലാസിലെത്തിയ കാഴ്ച വിദ്യാര്‍ഥികള്‍ക്ക് ഏറെ കൗതുകമായി. കൈപ്പട്ടൂര്‍ സെന്റ് ജോര്‍ജസ് മൗണ്ട് ഹൈസ്‌കൂളില്‍ അധ്യാപകദിനമായതിനാല്‍ വിദ്യാര്‍ഥികളായിരുന്നു ക്ലാസുകള്‍ നയിച്ചത്. എട്ടാം ക്ലാസുകാരിയായ ദേവനന്ദയുടെ മലയാളം ക്ലാസില്‍ ഇരുന്ന് വഞ്ചിപ്പാട്ടിന്റെ ചരിത്രം കേള്‍ക്കുമ്പോള്‍ ഒരു വിദ്യാര്‍ഥിയുടെ കൗതുകം കളക്ടറുടെ കണ്ണുകളിലും കാണാമായിരുന്നു.

ജില്ലാക്ഷേമ സമിതി വായനാ ആസ്വാദന അവാര്‍ഡ് വിതരണത്തിനായി കൈപ്പട്ടൂര്‍ സെന്റ് ജോര്‍ജസ് മൗണ്ട് ഹൈസ്‌കൂളില്‍ എത്തിയതായിരുന്നു ജില്ലാ കളക്ടര്‍. ഏറെക്കാലത്തിന് ശേഷം വിദ്യാര്‍ഥിയായി ക്ലാസിലിരുന്നതിന്റെ ആവേശം തനിക്കുണ്ടെന്ന് പറഞ്ഞ കളക്ടര്‍ കുഞ്ഞുണ്ണിമാഷിന്റെ കവിത വിദ്യാര്‍ഥികള്‍ക്കൊപ്പം ആലപിക്കുകയും ചെയ്തു.

Related Topics

Share this story