Times Kerala

  സ്കൂ​ൾ ബാ​ഗ് വെയ്ക്കുന്നതിനെ ചൊ​ല്ലി ത​ർ​ക്കം; കെഎസ്ആ​ർ​ടി​സി ക​ണ്ട​ക്ട​ർ വി​ദ്യാ​ർ​ഥി​യെ ആ​ക്ര​മി​ച്ചു

 
  സ്കൂ​ൾ ബാ​ഗ് വെയ്ക്കുന്നതിനെ ചൊ​ല്ലി ത​ർ​ക്കം; കെഎസ്ആ​ർ​ടി​സി ക​ണ്ട​ക്ട​ർ വി​ദ്യാ​ർ​ഥി​യെ ആ​ക്ര​മി​ച്ചു
പെ​രു​ന്പാ​വൂ​ർ: കെഎസ്ആ​ർ​ടി​സി ക​ണ്ട​ക്ട​റു​ടെ ആ​ക്ര​മ​ണ​ത്തി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക്ക് പ​രി​ക്ക്. പാ​റ​പ്പു​റം സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ൽ​സാ​ബി​ത്തി​നാ​ണ് പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ ബ​സ് ക​ണ്ട​ക്ട​റാ​യ കീ​ഴി​ല്ലം സ്വ​ദേ​ശി വി​മ​ലി​നെ​തി​രെ പോ​ലീ​സ് കേസെടുത്തിട്ടുണ്ട്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.  സ്കൂ​ൾ ബാ​ഗ് വ​യ്ക്കു​ന്ന​തി​ലെ ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ക​ണ്ട​ക്ട​ർ പേ​ന ഉ​പ​യോ​ഗി​ച്ച് വി​ദ്യാ​ർ​ഥി​യു​ടെ ക​ണ്ണി​നും പു​രി​ക​ത്തി​ലും കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.  ആക്രമണത്തിൽ ക​ണ്ണി​നു മു​റി​വേ​റ്റ വി​ദ്യാ​ർ​ഥി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സംഭവത്തിൽ ബസിലുണ്ടായിരുന്നവർ കണ്ടക്ടർക്കെതിരെ പ്രതിഷേധിച്ചിരുന്നു.

Related Topics

Share this story