Times Kerala

 കൺസെഷനെച്ചൊല്ലി തർക്കം: ​വിദ്യാർഥിനിയുടെ സഹോദരനും സുഹൃത്തുക്കളും കണ്ടക്ടറെ ഹെ​ൽ​മെ​റ്റ്‌ കൊ​ണ്ട് മർദിച്ചു

 
കൺസെഷനെച്ചൊല്ലി തർക്കം: ​വിദ്യാർഥിനിയുടെ സഹോദരനും സുഹൃത്തുക്കളും കണ്ടക്ടറെ ഹെ​ൽ​മെ​റ്റ്‌ കൊ​ണ്ട് മർദിച്ചു
 

കോ​ട്ട​യം: ക​ൺ​സെ​ഷ​ൻ ടി​ക്ക​റ്റി​നെ​ച്ചൊ​ല്ലി വി​ദ്യാ​ർ​ഥി​നി​യു​ടെ സഹോദരനും സു​ഹൃ​ത്തു​ക്ക​ളും സ്വ​കാ​ര്യ ബ​സ്​ ക​ണ്ട​ക്ട​റെ മ​ർ​ദി​ച്ചു. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് കോ​ട്ട​യം - മാ​ളി​ക​ക്ക​ട​വ് കോ​ള​നി റൂ​ട്ടി​ൽ ഓ​ടു​ന്ന തി​രു​ന​ക്ക​ര ബ​സി​ലാ​ണ് സം​ഭ​വം നടന്നത്. യൂ​നി​ഫോ​മും ഐ.​ഡി കാ​ർ​ഡും ക​ൺ​െ​സ​ഷ​ൻ കാ​ർ​ഡും സ്കൂ​ൾ ബാ​ഗും ഇ​ല്ലാ​തെ ക​ൺ​െ​സ​ഷ​ൻ ടി​ക്ക​റ്റ് എ​ടു​ത്ത് വി​ദ്യാ​ർ​ഥി​നി യാ​ത്ര ചെ​യ്ത​ത്​ ചോ​ദ്യം ചെ​യ്ത​താ​ണ് പ്ര​കോ​പ​ന​ത്തി​ന് കാരണമായത്.. 

ബ​സി​ൽനി​ന്ന് ഇ​റ​ങ്ങി ഒ​രു മ​ണി​ക്കൂ​റി​നുശേ​ഷം വി​ദ്യാ​ർ​ഥി​നിയുടെ സഹോദരൻ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പ​മെ​ത്തി ബ​സ് ത​ട​ഞ്ഞുനി​ർ​ത്തി ക​ണ്ട​ക്ട​റെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ബ​സി​ലെ ക​ണ്ട​ക്ട​ർ പ്ര​ദീ​പി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഹെ​ൽ​മെ​റ്റ്‌ കൊ​ണ്ടു​ള്ള അ​ടി​യി​ൽ പ്ര​ദീ​പി​ന്റെ ത​ല പൊ​ട്ടി. സംഭവത്തിൽ ചി​ങ്ങ​വ​നം പൊ​ലീ​സ്​ കേ​സെ​ടു​ത്തു. സഹോദരൻ അടക്കം അഞ്ചോളം പേർക്കെതിരെയാണ്​ പൊലീസ്​ കേസെടുത്തത്​.

Related Topics

Share this story