വിശാഖപട്ടണത്തെ തീപിടിത്തത്തിനു പിന്നിൽ യൂട്യൂബർമാർ തമ്മിലുള്ള തർക്കമെന്ന് സൂചന നൽകി പോലീസ്

തീപിടിത്തത്തിൽ 40 മത്സ്യബന്ധന ബോട്ടുകളാണ് കത്തി നശിച്ചത്. മത്സ്യബന്ധനം നടത്തുന്ന വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്യുന്ന ഒരു യുവ യൂട്യൂബറിനോട് മറ്റു യൂട്യൂബർമാർക്കുള്ള വിരോധമാണ് ഹാർബറിലെ തീപിടിത്തത്തിന്റെ കാരണമായതെന്ന് സംശയിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. പണവുമായി ബന്ധപ്പെട്ടുള്ള തർക്കത്തിന്റെ പേരിൽ യൂട്യൂബർ ചിലരുമായി പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ കൂടുതൽ വ്യക്തതയ്ക്ക് വേണ്ടി യുവാവിനെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് പറയുന്നു.

തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ഇയാളുടെ ഒരു ബോട്ടിന് എതിരാളികൾ തീയിട്ടതാകാനാണ് സാധ്യതയെന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.