മോഡലുകളുടെ മരണം; ഇന്ന് എക്‌സൈസ് റിപ്പോർട്ട് നൽകും

death
കൊച്ചി : മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ജില്ലാ എക്‌സൈസ് മേധാവി എക്‌സൈസ് കമ്മീഷണര്‍ക്ക് ഇന്ന് റിപ്പോര്‍ട്ട് നല്‍കും. ഫോർട്ട് കൊച്ചി നമ്പർ 18 ഹോട്ടലിന്റെ ബാർ ലൈസൻസ് റദ്ദാക്കണമെന്ന പരാതിയിലാണ്  റിപ്പോര്‍ട്ട് നല്‍കുക. ഹോട്ടലിൽ അധിക സമയം മദ്യം വിളമ്പിയെന്ന് ഒക്ടോബർ 31 ന് എക്‌സൈസ് കണ്ടെത്തിയിരുന്നു. ഒക്ടോബർ 23 ന് സമയ പരിധി കഴിഞ്ഞും മദ്യം വിളമ്പിയതിന് ഹോട്ടലിന് എതിരെ കേസെടുത്തിരുന്നു. ലഹരി പാർട്ടി നടന്നോ എന്നറിയാൻ ഹോട്ടൽ ഉടമയെ ചോദ്യം ചെയ്യുമെന്നും എക്‌സൈസ് ചൂണ്ടിക്കാട്ടി.

Share this story