കെ.എസ്.ഇ.ബി ജീവനക്കാരന്റെ മരണം; ഷോക്കേറ്റത് സ്വകാര്യ സ്ഥാപനത്തിലെ ജനറേറ്ററില്‍ നിന്ന്

kseb-kattappana
ഇടുക്കി : കട്ടപ്പനയില്‍ കെ.എസ്.ഇ.ബി ജീവനക്കാരനായ എം.വി ജേക്കബ് ഷോക്കേറ്റ് മരിച്ച സംഭവം. സ്വകാര്യ സ്ഥാപനത്തിലെ ജനറേറ്ററില്‍ നിന്ന് സര്‍വീസ് വയര്‍ വഴി വൈദ്യുത ലൈനിലേക്കു വൈദ്യുതി പ്രവഹിച്ചത് കൊണ്ടാണ് എന്ന കണ്ടെത്തലുമായി കെ.എസ്.ഇ.ബി.ഇലക്ട്രിക്കല്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത് . ഹൈറേഞ്ച് ഹോം അപ്ലയന്‍സസ് എന്ന സ്ഥാപനത്തിലെ ജനറേറ്ററില്‍ നിന്നാണ് വൈദ്യുതി പ്രവഹിച്ചത് . ഇവിടെ ജനറേറ്ററിന് എര്‍ത്തിംഗ് നടത്തിയിട്ടില്ലെന്നും വയറിംഗ് കൃത്യമായ രീതിയില്‍ അല്ല ചെയ്തിരിക്കുന്നത് എന്നും പരിശോധനയില്‍ കണ്ടെത്തി.

Share this story