നാ​ലു​വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം; മരിച്ചത് വാ​നി​ന്‍റെ ഗ്ലാസിനി​ട​യി​ൽ ത​ല​കു​രു​ങ്ങിയതിനാൽ

dead kid
അ​​ന്പ​​ല​​പ്പു​​ഴ: വീ​​ട്ടി​​ൽ നി​​ർ​​ത്തി​​യി​​ട്ടി​​രു​​ന്ന വാ​​നി​​ൽ ക​​ളി​​ക്കു​​ന്ന​​തി​​നി​​ടെ വാ​​നി​​ന്‍റെ വാ​​തി​​ൽ ചി​​ല്ലി​​നി​​ട​​യി​​ൽ ത​​ല​​കു​​രു​​ങ്ങി നാ​​ലു വ​​യ​​സു​​കാ​​ര​​ന് ദാ​​രു​​ണാ​​ന്ത്യം. മ​​രി​​ച്ച​​ത് പു​​ന്ന​​പ്ര തെ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പു​​ന്ന​​പ്ര വ​​ണ്ടാ​നം ​ഷെ​​റ​​ഫു​​ൽ ഇ​​സ്‌ലാം മോസ്ക്കിനു സ​​മീ​​പം മ​​ണ്ണാപ​​റ​​ന്പി​​ൽ അ​​ൽ​​ത്താ​​ഫ്-​​അ​​ൻ​​സി​​ല ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​ൻ അ​​ൽ ഹ​​നാ​​നാ​​ണ് . സംഭവം നടന്നത്  ബു​​ധ​​നാ​​ഴ്ച പ​​ക​​ൽ 2.30 ഓ​​ടെ​​യാ​​യി​​രു​​ന്നു.  വാ​​നി​​ന്‍റെ അ​​ട​​ഞ്ഞു കി​​ട​​ന്ന വാ​​തി​​ലി​​ന്‍റെ പാ​​തി താ​​ഴ്ത്തി​​യ ഗ്ലാ​​സി​​നി​​ട​​യ്ക്കുകൂ​​ടി ത​​ല അ​​ക​​ത്തേ​​ക്കി​​ട്ട​​പ്പോ​​ൾ കാ​​ൽ തെ​​ന്നി​​പ്പോയപ്പോൾ ക​​ഴു​​ത്ത് ഗ്ലാ​​സി​​ൽ കു​​രു​​ങ്ങി​​യാ​​ണ് മരണം സംഭവിച്ചത്.
ഉടൻ തന്നെ ഹ​​നാ​​നെ വ​​ണ്ടാ​നം ​മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീവൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. 
 

Share this story