ബിരിയാണിയില്‍ ചത്ത പഴുതാര ; ഹോട്ടലിനും സൊ​മാ​റ്റോ​യ്ക്കും 25000 രൂപ പിഴ ചുമത്തി | Zomato Fine

ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി വി​ഷ്ണു ന​ൽ​കി​യ പ​രാ​തി​യി​ൽ കോടതിയുടെ ന​ട​പ​ടി​.
zomato  fine
Updated on

കോ​ട്ട​യം : ബി​രി​യാ​ണി​യി​ൽ നി​ന്ന് ച​ത്ത പ​ഴു​താ​ര​യെ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ഹോ​ട്ട​ലി​നും സൊ​മാ​റ്റോ​യ്ക്കും പി​ഴ ചു​മ​ത്തി. ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി വി​ഷ്ണു ന​ൽ​കി​യ പ​രാ​തി​യി​ൽ ജി​ല്ലാ ഉ​പ​ഭോ​ക്തൃ ത​ർ​ക്ക​പ​രി​ഹാ​ര ക​മ്മീ​ഷ​നാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്.

ഹോട്ടല്‍ ഉടമ അമ്പതിനായിരം രൂപ നഷ്ടപരിഹാരവും രണ്ടായിരം രൂപ കോടതി ചെലവും പരാതിക്കാരന് നല്‍കണമെന്നാണ് ഉത്തരവ്. ബിരിയാണിയുടെ വിലയും പരാതിക്കാരന് തിരികെ നല്‍കണം. സൊമാറ്റോ നഷ്ടപരിഹാരമായി 25,000 രൂപ നല്‍കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.

ക​ഴി​ഞ്ഞ ന​വം​ബ​ർ പ​ത്തി​ന് അ​തി​ര​മ്പു​ഴ​യി​ലു​ള്ള ഹോ​ട്ട​ലി​ൽ​നി​ന്ന് സൊ​മാ​റ്റോ ആ​പ്പ് വ​ഴി ഓ​ർ​ഡ​ർ ചെ​യ്ത ബി​രി​യാ​ണി​യി​ൽ നി​ന്നു​മാ​ണ് ച​ത്ത പ​ഴു​താ​ര​യെ കി​ട്ടി​യ​ത്. പ​രാ​തി​യു​മാ​യി സൊ​മാ​റ്റോ​യെ സ​മീ​പി​ച്ച​പ്പോ​ൾ ബി​രി​യാ​ണി​യു​ടെ വി​ല തി​രി​ച്ചു ന​ൽ​കാ​മെ​ന്ന് അ​റി​യി​ച്ചെ​ങ്കി​ലും പ​ണം ല​ഭി​ച്ചി​ല്ല.

പാകം ചെയ്ത് വിതരണം ചെയ്ത ഭക്ഷണത്തിലാണ് പഴുതാരയെ കണ്ടെത്തിയതെന്നും അത് ഹോട്ടലിന്റെ ഭാഗത്തുനിന്നും ഉണ്ടായ ഗുരുതര വീഴ്ച്ചയാണെന്നും കമ്മീഷന്‍ കണ്ടെത്തി. തുടര്‍ന്നാണ് ഭക്ഷണം പാകം ചെയ്ത ഹോട്ടലും വിതരണം ചെയ്ത സൊമാറ്റോയും ഉപയോക്താവിന് പിഴ നല്‍കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടത്.

Related Stories

No stories found.
Times Kerala
timeskerala.com