

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ പീഡന പരാതി നൽകിയ യുവതിയെ സൈബറിടത്തിൽ അധിക്ഷേപിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർക്കെതിരെ ഡി.വൈ.എഫ്.ഐ. ഡി.ജി.പിക്ക് പരാതി നൽകി. ഡി.വൈ.എഫ്.ഐ. പാലക്കാട് ജില്ലാ കമ്മിറ്റിയാണ് സന്ദീപ് വാര്യർക്കെതിരെ പരാതി നൽകിയിരിക്കുന്നത്. ജില്ലാ സെക്രട്ടറി കെ.സി. റിയാസുദ്ദീൻ ആണ് ഡി.ജി.പിക്ക് പരാതി നൽകിയത്.(Cyber attack against woman, DYFI files complaint against Sandeep Varier to DGP)
അതിജീവിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ സന്ദീപ് വാര്യർ ഉൾപ്പെടെ നാലുപേരെ കേസിൽ പ്രതി ചേർത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, സന്ദീപ് വാര്യർ അറസ്റ്റ് ഒഴിവാക്കുന്നതിനായി മുൻകൂർ ജാമ്യഹർജി നൽകിയതായാണ് വിവരം.
സൈബർ അധിക്ഷേപം നടത്തിയ കേസിൽ രാഹുൽ ഈശ്വറിനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.