മന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​ന് സി​പി​എം എം​എ​ൽ​എ​മാ​രു​ടെ രൂ​ക്ഷ വി​മ​ർ​ശ​നം

mhuammad riyas
 തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ലെ പ​രാ​മ​ര്‍​ശ​ത്തി​ന്‍റെ പേ​രി​ല്‍ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​നവുമായി സി​പി​എം എം​എ​ല്‍​എ​മാർ .എം​എ​ല്‍​എ​മാ​രാ​യ എ.​എ​ന്‍. ഷം​സീ​ര്‍, കെ.​വി. സു​മേ​ഷ്, ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​രാ​ണ് മു​ഹ​മ്മ​ദ് റി​യാ​സി​നെ വി​മ​ര്‍​ശി​ച്ച​ത്.സി​പി​എം നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗ​ത്തി​ലാ​ണ് മ​ന്ത്രി​ക്കെ​തി​രെ വ്യാ​പ​ക വി​മ​ര്‍​ശ​ന​മു​യ​ര്‍​ന്ന​ത്.അതെസമയം എം​എ​ല്‍​എ​മാ​ര്‍​ക്കൊ​പ്പ​മോ എം​എ​ല്‍​എ​മാ​രു​ടെ ശി​പാ​ര്‍​ശ​യു​മാ​യോ ക​രാ​റു​കാ​ര്‍ മ​ന്ത്രി​യു​ടെ അ​ടു​ക്ക​ല്‍ വ​രു​ന്ന സ്ഥി​തി ഉ​ണ്ടാ​കാ​ന്‍ പാ​ടി​ല്ലെ​ന്നാ​യി​രു​ന്നു ക​ഴി​ഞ്ഞ ഏ​ഴാം തീ​യ​തി​യി​ലെ നി​യ​മ​സ​ഭ​യി​ലെ ചോ​ദ്യോ​ത്ത​ര വേ​ള​യി​ല്‍ മ​ന്ത്രി പ​റ​ഞ്ഞ​ത്.എ​ന്നാ​ല്‍ മ​ന്ത്രി​യു​ടെ ഈ  പ​രാ​മ​ര്‍​ശം ജ​ന​പ്ര​തി​നി​ധി​ക​ളെ പ​റ്റി ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ തെ​റ്റി​ദ്ധാ​ര​ണ സൃ​ഷ്ടി​ക്കു​മെ​ന്ന് പാ​ര്‍​ട്ടി എം​എ​ല്‍​എ​മാ​ര്‍ പ​റ​ഞ്ഞു. 

Share this story