ന്യൂഡൽഹി : വിവിധ വിഷയങ്ങളിൽ ഗവർണർ-സർക്കാർ പോര് കൊടുമ്പിരിക്കൊണ്ട് നിൽക്കുന്നതിനിടയിൽ ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സി പി എം പോളിറ്റ് ബ്യൂറോ രംഗത്തെത്തി. ഗവർണറും കേന്ദ്രവും ചേർന്ന് സർവ്വകലാശാലകളിലെ വി സി നിയമനങ്ങൾ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നാണ് ആരോപണം. (CPM PB against Kerala Governor)
രാജേന്ദ്ര ആർലേക്കർ ഭരണഘടനാ പദവി ദുരുപയോഗം ചെയ്യുന്നുവെന്നും, ഇത്തരം നീക്കങ്ങൾ അനുവദിക്കില്ലെന്നും പ്രസ്താവനയിൽ എടുത്തു പറയുന്നു.
രാജ്ഭവനെ ആർ എസ് എസ് പ്രചാരണത്തിനുള്ള വേദിയാക്കി മാറ്റുന്നുവെന്നും, സംസ്ഥാനത്തെ മതേതരത്വത്തെ താഴ്ത്തിക്കെട്ടാനാണ് ഗവർണർ ശ്രമിക്കുന്നതെന്നും സി പി എം കുറ്റപ്പെടുത്തി. ഗവർണർക്കെതിരെ പ്രതിഷേധം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഈ പ്രസ്താവന.