സിപിഎം പഞ്ചായത്ത് അംഗം ജീവനൊടുക്കിയ നിലയിൽ
Nov 21, 2023, 06:18 IST

പാലക്കാട്: സിപിഎം പഞ്ചായത്ത് അംഗത്തെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പാലക്കാട് പൂക്കോട്ടുകാവ് പഞ്ചായത്ത് എട്ടാം വാർഡ് അംഗം കല്ലുവഴി താനായിക്കൽ ചെമ്മർകുഴിപറമ്പിൽ സി.പി. മോനിഷിനെ (29)യാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയെ തുടർന്നു ജീവനൊടുക്കിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.