സിപിഎം സമ്മേളന തർക്കം കലാശിച്ചത് വീടാക്രമണത്തിൽ; ബ്രാഞ്ച് സെക്രട്ടറിക്ക് അടക്കം പരിക്ക്

cpm
 അ​മ്പ​ല​പ്പു​ഴ: സി​പി​എം ലോ​ക്ക​ൽ സ​മ്മേ​ള​ന​ത്തി​ലെ ത​ർ​ക്ക​ത്തെത്തുട​ർ​ന്ന് പു​ന്നപ്രയി​ൽ വീ​ടു​ക​യ​റി ആ​ക്ര​മ​ണം. ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി അ​ട​ക്കം നാലു പേ​ർ​ക്കു പ​രി​ക്കേറ്റു . ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം ഉണ്ടായത് .​വി.​കെ.അ​ച്യു​ത​ൻ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പ​റ​വൂ​ർ വെ​ളി​യി​ൽ വി.​എ ജാ​ക്സ​ൺ ( 30), പാ​ർ​ട്ടി അം​ഗ ളാ​യ പ​റ​വൂ​ർ പാ​ല​പ്പ​റ​മ്പി​ൽ ഫ്രെ​ഡി ( 34) പു​ത്ത​ൻ പു​ര​യ്ക്ക​ൽ കു​ര്യാ​ക്കോ​സ് (29) മാ​താ​വ് ജു​ലൈ​റ്റ് (60) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Share this story