ക​ള്ള​പ്പ​ണ​ക്കേ​സ്: ഹൈ​​​ക്കോ​​​ട​​​തി വി.​കെ. ഇ​ബ്രാ​ഹിംകു​ഞ്ഞിന്‍റെ ഹ​ര്‍​ജി പ​രി​ഗ​ണി​ക്കും

 ibrahim
കൊ​​​ച്ചി:  മു​​​ന്‍​മ​​​ന്ത്രി വി.​​​കെ. ഇ​​​ബ്രാ​​​ഹിം കു​​​ഞ്ഞ് പ​​​ത്തു​ കോ​​​ടി രൂ​​​പ​​​യു​​​ടെ ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ച്ചെ​​ന്നാ​​​രോ​​​പി​​​ച്ച പ​​​രാ​​​തി​​​യി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ട​​​തി​​​നെ​​​തി​​​രെ അദ്ദേഹം നൽകിയ ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കും. ഈ ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്നത്  ചീ​​​ഫ് ജ​​​സ്റ്റീ​​​സ് എ​​​സ്. മ​​​ണി​​​കു​​​മാ​​​ര്‍, ജ​​​സ്റ്റീ​​​സ് ഷാ​​​ജി പി. ​​​ചാ​​​ലി എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചാ​​​ണ്. 
ക​​​ള​​​മ​​​ശേ​​​രി സ്വ​​​ദേ​​​ശി​​​യാ​​​യ ഗി​​​രീ​​​ഷ് ബാ​​​ബു ആണ് നോ​​​ട്ടു​​നി​​​രോ​​​ധ​​​ന സ​​​മ​​​യ​​​ത്ത് ച​​​ന്ദ്രി​​​ക ദി​​​ന​​​പ​​​ത്ര​​​ത്തി​​ന്‍റെ അ​​​ക്കൗ​​​ണ്ടി​​​ലൂ​​​ടെ 10 ​കോ​​​ടി രൂ​​​പ​​​യു​​​ടെ ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ച്ചെ​​​ന്നാ​​​രോ​​​പി​​​ച്ച് ഇ​​​ബ്രാ​​​ഹിം കു​​​ഞ്ഞി​​​നെ​​​തി​​​രെ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടത്. എന്നാൽ ഈ പരാതിയിൽ സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് വി​​​ധി​ പറഞ്ഞത് ത​​​ന്‍റെ വാ​​​ദം കേ​​​ള്‍​ക്കാ​​​തെ​​​യാ​​ണു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇ​​​ബ്രാ​​​ഹിം​​കു​​​ഞ്ഞ് അ​​​പ്പീ​​​ല്‍ ന​​​ല്‍​കി​​​യ​​​ത്. 
 

Share this story