Times Kerala

 കരാർ നിയമനം

 
job
  പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിയിൽ വെറ്റ്‌ലാൻഡ്‌ സ്പെഷ്യലിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ നിർദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷയും വിശദമായ ബയോഡാറ്റയും 25 വൈകുന്നേരം 5 മണിക്ക് മുൻപ് സമർപ്പിക്കണം. മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി (SWAK) നാലാം നില, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്സ്, തമ്പാനൂർ, തിരുവനന്തപുരം – 695001. എന്ന വിലാസത്തിൽ അപേക്ഷ അയയ്ക്കണം. swak.kerala@gmail.com എന്ന മെയിലിലും അപേക്ഷ നൽകാം. അപേക്ഷയുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ, മാതൃകാ അപേക്ഷാ ഫോം എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾ www.envt.kerala.gov.in, www.swak.kerala.gov.in എന്നിവയിൽ ലഭ്യമാണ്. ഫോൺ : 0471-2326264.

Related Topics

Share this story