കെട്ടിടനിർമാണത്തൊഴിലാളി വിഷക്കായ കഴിച്ച്​ ജീവനൊടുക്കി |man suicide

മംഗലം വാർഡ് പള്ളിപറമ്പിൽ വീട്ടിൽ പി ജെ ബെന്നി (51) ആണ് മരിച്ചത്.
man suicide
Published on

ആലപ്പുഴ : ലോഡ്ജിൽ മുറിയെടുത്ത കെട്ടിടനിർമാണത്തൊഴിലാളി വിഷക്കായ കഴിച്ച് ജീവനൊടുക്കി. മംഗലം വാർഡ് പള്ളിപറമ്പിൽ വീട്ടിൽ പി ജെ ബെന്നി (51) ആണ് മരിച്ചത്. വെള്ളി വൈകിട്ട്​ പുലയൻവഴിക്ക്​ സമീപമായിരുന്നു ​ സംഭവം നടന്നത്.

ആത്മഹത്യ ചെയ്യാനായി​ ലോഡ്ജിൽ മുറിയെടുത്ത ബെന്നി ആത്മ​​ഹത്യകുറിപ്പ്​ എഴുതാൻ പേനയും ​പേപ്പറും സംഘടിപ്പിക്കാൻ ലോഡ്ജിന്​ സമീപത്തെ പഴക്കടയിൽ പോയിരുന്നു. കടയിൽവെച്ച്​ വാക്കേറ്റവും സംഘർഷവും ഉണ്ടായി. ലോഡ്ജിൽ തിരിച്ചെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.

മുറിയിൽ കയറി ഏറെനേരം കഴിഞ്ഞിട്ടും ബെന്നിയെ കാണാത്തിനെ തുടർന്ന് ലോഡ്ജിലെ ജീവനക്കാർക്ക് സംശയം തോന്നി. തുടർന്ന് ഇദ്ദേഹത്തെ അറിയാവുന്ന ആളുകളെ ബന്ധപ്പെട്ട് വീട്ടുകാരെ വിവരമറിച്ചു.

ബന്ധുക്കളും ലോഡ്ജ് ജീവനക്കാരും ചേർന്ന് വാതിൽതകർത്ത് അകത്ത് പ്രവേശിച്ചപ്പോൾ വിഷക്കായ കഴിച്ച് അവശനിലയിലായിരുന്നു ബെന്നി. തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

തുടര്‍ന്ന് ബെന്നിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഷക്കായ കഴിച്ചതാണ് മരണകാരണമെന്നാണ് മെഡിക്കൽ റിപ്പോർട്ട്. അസ്വാഭാവിക മരണത്തിന് സ‍ൗത്ത് പൊലീസ്​ കേസെടുത്തിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com