ഭരണഘടനാ ദിനാചരണം നാളെ

 ഭരണഘടനാ ദിനാചരണം നാളെ
 തിരുവനന്തപുരം: ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ ഭരണഘടനാ ദിനം 26ന് ആചരിക്കും. ജസ്റ്റിസ് അന്നാ ചാണ്ടി മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങ് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് സി.എസ്. ദയാസ് ഉദ്ഘാടനം ചെയ്യും. ഭരണഘടനാ വിദഗ്ധനും നാഷണല്‍ ജുഡീഷ്യല്‍ അക്കാഡമിയുടെ മുന്‍ ഡയറക്ടറും ബാംഗ്ലൂര്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് ലായുടെ മുന്‍ വൈസ്ചാന്‍സിലറുമായ ഡോ. ജി. മോഹന്‍ഗോപാല്‍ ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ജില്ലാ ജുഡീഷ്യറിയുടെയും അഭിഭാഷകരുടെയും പങ്കിനെ സംബന്ധിച്ച് മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ ജഡ്ജ് ഇന്‍ ചാര്‍ജ് മിനി എസ്. ദാസ്, സിബിഐ ജഡ്ജ് കെ. സനില്‍ കുമാര്‍, ജില്ലാ ലീഗല്‍ സര്‍വീസസ് സെക്രട്ടറിയും സബ് ജഡ്ജുമായ കെ. വിദ്യാധരന്‍, ബാര്‍ അസോസിയേഷന്‍ പ്രെസിഡന്റ് അഡ്വ. എസ്. എസ്. ബാലു എന്നിവര്‍ സംബന്ധിക്കും.

Share this story